#mamangam ഒരു കാലഘട്ടത്തിലെ കഥ പറയുന്ന മാമാങ്കം യുദ്ധ ചിത്രം എന്നതിനേക്കാൾ ഒരു ഇമോഷണൽ ഡ്രാമ ഗണത്തിൽ പെടുത്താം. വടക്കൻ വീരഗാഥയും, പഴശ്ശി രാജ ഒക്കെയായി താരതമ്യം ചെയ്യാൻ പറ്റില്ലെങ്കിൽ കൂടിയും ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് മാമാങ്കം. മമ്മൂട്ടിയുടേം സിദ്ധീക്കിന്റെയും ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ നല്ല പ്രകടനം ഉണ്ടെങ്കിലും കയ്യടി നേടുന്നതു മാസ്റ്റർ അച്യുതൻ ആണ്. ആദ്യ പകുതിയിൽ കൊറച്ചു മെല്ലെ പതിഞ്ഞ താളത്തിൽ പോകുന്ന ചിത്രം രണ്ടാം പകുതിയിൽ കൂടുതൽ രസിപ്പിക്കുന്നുണ്ട്.
ഗാനങ്ങൾ ശരാശരി നിലവാരം പോലും പുലർത്തിയില്ല അത് പോലെ മമ്മൂട്ടിയുടെ സ്ത്രീ വേഷം അതു കുറച്ചു നേരമേ ഒള്ളെങ്കിൽ കൂടിയും ഒഴിവാക്കാമായിരുന്നു. നൃത്തവും ഒഴിവാക്കാമായിരുന്നു.
കേട്ടറിഞ്ഞ ചരിത്രത്തോട് നീതി പുലർത്തുന്നതിനോടൊപ്പം നായക വേഷങ്ങൾക്കൊപ്പം പോകാതെ കഥയിൽ കേന്ദ്രീകരിച്ചു സിനിമ മുന്നോട്ടു പോയത് നല്ല കാര്യമായി തോന്നി. മൊത്തത്തിൽ കൊറച്ചു പ്രശ്നങ്ങൾ അവിടിവിടെയൊക്കെ ഉണ്ടെങ്കിലും കണ്ടിരിക്കാവുന്ന തീയേറ്റർ അനുഭവം തന്നെയാണ് മാമാങ്കം.