പക്കാ International ! 1997ൽ മലയാളവും മലയാളികളും ഒട്ടും Prepared ആയിരുന്നില്ല, ഇത്രയും ബ്രഹ്മാണ്ഡമായ, അഭൗമികമായ സിനിമയും സംഗീതവും ഉൾക്കൊള്ളാൻ. രാജീവ് അഞ്ചൽ എന്ന ചിന്തകന്റെ ആത്മാവും, ഇളയരാജ എന്ന സംഗീതചക്രവർത്തിയുടെ രുദ്രതാണ്ഡവവുമായിരുന്നു ഗുരു. മലയാളത്തിൽ ഇങ്ങനെയൊരു മ്യൂസിക്കൽ ആൽബം ഇനിയുണ്ടാവില്ല! ഇത്രയും സാങ്കേതികമായും, ഓർക്കസ്ട്രേഷൻപരമായും, ക്വാളിറ്റി പരമായും Rich ആയിട്ടുള്ള മറ്റൊരു Musical Album ഇല്ല ! ഈ പാട്ടുകളുടെ Backing Orchestrationനായി ഇളയരാജ ഹംഗേറിയൻ കലാകാരന്മാരെ ചെന്നൈയിൽ വിളിച്ചു വരുത്തുകയും, Background Scoreനായി ഹംഗറിയിലെ Budapest State Symphony Orchestraയിൽ പോയാണ് കംപോസ് ചെയ്തത്. പ്രണയവും ഭീതിയും ഇടകലർത്തിയുള്ള "ദേവസംഗീതം" ഇന്നും ശ്രോതാക്കളുടെ മനസ്സിനെ മറ്റേതോ ഭ്രമണപഥത്തിലേക്കെത്തിക്കും. കാലത്തിന് മുൻപേ സഞ്ചരിച്ച ചിത്രമാണ് ഗുരു. വർഗ്ഗീയതയുടെയും ജാതീയതയുടേയും അന്ധതയെ ഗുരുവെന്ന വെളിച്ചത്തിലൂടെ മറികടക്കുക എന്ന ആശയം ശക്തമായി കാണിച്ച ചിത്രം. ഇങ്ങനെയൊരു Sensitive ആയ ആശയം ആവിഷ്ക്കരിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ രാജീവ് അഞ്ചൽ ഉപയോഗിച്ച ടൂൾ ആണ് "Fantasy". Lucid Dreamingഉം ഇലാമ പഴവും Alternative Realityമൊക്കെ കഥയിലുൾപ്പെടുത്തി അക്കാലത്ത് പരിമിതമായ ചട്ടക്കൂടിൽ നിന്നും ഗുരു ഉണ്ടാക്കിയെടുത്തു. ഇന്നും ചർച്ചചെയ്യപ്പെടാറുണ്ട് ഗുരു മുന്നോട്ടു വച്ച ആശയം. ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി ഓസ്കാറിലേക്ക് ആദ്യമായി അയക്കപ്പെട്ട മലയാളം ചിത്രമാണ് ഗുരു. ഈ ചിത്രത്തിന്റ സംഗീതത്തിന് തീർച്ചയായും ഒരു ഓസ്കാർ അർഹമായിരുന്നു.