നമ്മുടെ എല്ലാം ഹൃദയം കവരും ഈ "ഹൃദയം"
വിനീത് ശ്രീനിവാസൻ ഹൃദയം കൊണ്ട് എടുത്ത സിനിമ, എല്ലാരും ഹൃദയം കൊണ്ട് തന്നെ കണ്ടു തീർക്കും എന്ന് ഉറപ്പ്... ഒരുപാട് പേരുടെ ജീവിതത്തിലൂടെ കടന്ന് പോയ നമ്മുടെ ഒക്കെ കുറെ ജീവിതങ്ങൾ പകർത്തി വെച്ചിരിക്കുകയാണ് വിനീത്... കഥാപാത്രങ്ങൾ ആയി വന്നവർ എല്ലാം ജീവിച്ചു എന്ന് തന്നെ നിസംശയം പറയാം... കോളേജ് ലൈഫ് ഒക്കെ വളരെ അധികം റിലേറ്റെഡ് ആണ്... പടം കണ്ടു കഴിഞ്ഞ് നിറ കണ്ണുകളോടെയാണ് ഇറങ്ങി വന്നത്.. വിനീത് ശ്രീനിവാസന്റെ മുൻ സിനിമകൾ പോലെ ഇതും എല്ലാവരുടെയും ഹൃദയത്തിലേക്ക് ചേക്കേറും
ഇനി പറയാൻ ഉള്ളത് പ്രണവ് മോഹൻലാൽ എന്ന നടനെ പറ്റിയാണ്... ഇനി മോഹൻലാൽ എന്ന വാലില്ലാതെ സ്വന്തമായി ഒരു സാമ്രാജ്യം പണിയാൻ അദ്ദേഹത്തിന് സാധിക്കട്ടെ... improvement എന്നൊക്കെ പറഞ്ഞാൽ വളരെ മികച്ച improvement ആണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്...
ഹൃദയം പ്രണവിന്റെ breakthrough തന്നെ..
Pranav is Here To Stay
അഭിനയിച്ച ആരെ പറ്റിയും മോശം എന്ന് പറയാൻ പറ്റില്ല. എല്ലാരും ഗംഭീരം.
പിന്നെ എടുത്ത് പറയേണ്ട വേറെ ഒരാൾ ഹിഷാം ആണ്..
പാട്ടുകൾ ഒക്കെ ഹൃദയത്തിൽ ആണ് ചേക്കേറുക, സോങ്
പ്ലേസ്മെന്റ് എല്ലാം പക്കാ❤️