പടം മാസ്സ് എന്നതിനേക്കാളുപരി ക്ലാസ് ആണെന്നു പറയാം. ചാവേർ തലവനായും, സ്ത്രീ കഥാപാത്രമായും മമ്മൂക്ക തകർത്താടിയിരിക്കുന്നു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും അവരവരുടെ വേഷത്തോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്. പ്രത്യേകിച്ചും എടുത്തുപറയേണ്ട കാര്യം, ചിത്രത്തിലെ നായകൻ കളരിപ്പയറ്റും, അഭിനയമികവും കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച പയ്യനാണ് എന്നതാണ്. ഉണ്ണീ മുകുന്ദന്റെ കരിയറിലെ മികച്ച അഭിനയമാണ് ചിത്രത്തിലുള്ളത്. അതുപോലെ ഇനിയയും കഥാപാത്രത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
മാമാങ്കത്തിനായി മക്കൾ പോകുമ്പോഴുള്ള അമ്മയുടെ മനസ്സ് ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. കാഴ്ചകാരനെ ഒരു നിമിഷത്തേക്കെങ്കിലും ആ രംഗം മൗനത്തിലാഴ്ത്തുന്നുണ്ട്. സിനിമ ഒട്ടാകെ മാമാങ്കമാണ് എന്നു കരുതരുത്. അതിൽ ഒരുപാട് ജീവിതങ്ങളെ സിനിമ വരച്ചിടുന്നുണ്ട്. പ്രണയമുണ്ട്, മാതൃവാത്സല്ല്യമുണ്ട്. മക്കൾ സ്നേഹമുണ്ട്. അങ്ങനങ്ങനെ...
ഒരു ചരിത്രകഥയെ ഇതിലുമേറെ മനോഹരമാക്കാൻ കഴിയില്ല. സെറ്റ്, വേഷം, മേക്കപ്പ്, സംസാരശൈലി എന്നിവ ചരിത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്.
ചരിത്രകഥ സിനിമയാകുമ്പോഴുള്ള നാടകീയരംഗങ്ങൾ മാമാങ്കത്തിലും കാണാം. എന്നാലും അത് പ്രേക്ഷകനെ രസിപ്പിക്കുന്നതിന് വിലങ്ങിടുന്നില്ല. പടത്തിന് ചെറിയ ലാഗ് ഉണ്ട് എന്നുവേണം പറയാൻ. കൂടാതെ VFX ഇതിലും നന്നായി ചെയ്യാമായാരുന്നു.