ഞാൻ കാണുന്ന ഒരേയൊരു serial ആണ് കുടുംബ വിളക്ക്. എല്ലാ കഥാപാത്രങ്ങളും അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചം. ചിലപ്പോൾ അതിഭാവുകത്വം കൂടുന്നില്ലേ എന്നൊരു സംശയം. മറുപടിയുളളിടത്തും സുമിത്രയുടെ മൗനം കാണുമ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ. ഇനിയെങ്കിലും പറയേണ്ടതും പ്രവർത്തിക്കേണ്ടതും അതാത് സമയത്ത് ചെയ്യാനുള്ള അവസരം സുമിത്ര എന്ന കഥാപാത്രത്തിന് കൊടുത്തില്ലെങ്കിൽ അത് പ്രേക്ഷകരെ മടുപ്പിച്ചേക്കും.കാരണം, എന്നെപ്പോലെയുള്ള എല്ലാ പ്രേക്ഷകരും സുമിത്രയുടെ നൻമയുടെ ജയം കാണാനാണ് ആഗ്രഹിക്കുന്നത്.